ഒരു പതിനൊന്നുവയസ്സുകാരി, പുല്‍ക്കൂടിനായ് പുല്ലന്വേഷിച്ചു പോകാന്‍ അവനെ വന്നു വിളിച്ചപ്പോള്‍ അവന്‍ പറഞ്ഞു,
"നീ പോ കൊച്ചേ"എന്ന്,
അവള്‍ പോകാതെ അവനെ നോക്കി നിന്നു നിറമിഴികളോടേ, അത് കാണാന്‍ അവനൊരിക്കലും ഇഷ്ടമായിരുന്നില്ല. അവള്‍ക്കൊപ്പം നടന്നപ്പോള്‍, ഒരു ലോക ജേതാവിനെ പ്പോലെ അവള്‍, അസ്തമയ സൂര്യന്‍ അവളുടെ കവിളുകള്‍ സിന്ദൂരമാക്കി.
ഇന്ന്, അവന്റെ ക്രിസ്മസ് ,ഒറ്റക്കായ ഒരുവന്‍ ദൈവത്തെ നോക്കി സൗമ്യമായ് ചിരിക്കുന്ന ഒന്ന്, അവനു ഒരുക്കാന്‍ ഒരു പുല്‍ക്കൂടില്ലാ, അവനായ് ഒരു നക്ഷത്രവും തൂക്കാനില്ലാ, അവനായ് ഒരു കരൊള്‍ പാട്ടുമില്ലാ.
ക്രിസ്തു; അവന്‍ ജനിച്ചതു പുല്‍ക്കൂട്ടില്‍ ,അവന്‍ സംസാരിച്ചതു പാവങ്ങള്‍ക്കു വേണ്ടി, അവന്റെ കൂട്ടുകാര്‍ ഏറ്റവും താണവര്‍, അടിച്ചമര്‍ത്തപെട്ടവര്‍. വല്ലാതെ സ്നേഹിച്ചു പോകുന്നു ക്രിസ്തുവിനെ.
ഈ കാരുണ്യം എന്നും മനസ്സില്‍ നിറയട്ടേ, ഈ സ്നേഹം നമ്മേ ചേര്‍ത്തു പിടിക്കട്ടേ, ആര്‍ദ്രമായ ആ കണ്ണുകള്‍ നമ്മേ പുതിയ കാഴ്ചകള്‍ കാണിക്കട്ടേ.
ദൈവം സ്നേഹമാകുന്നു..
.ഞാന്‍ ഉറങ്ങുകയാണൂ.. പഴയ ഒരു സ്വപ്നത്തില്‍... വിളിച്ചുണര്‍ത്തരുതേ എന്നെ...
Subscribe to:
Post Comments (Atom)

No comments:
Post a Comment