ഞാന്‍ വളരെ ക്ഷീണിതനായിരുന്നു. അപ്പോഴാണു ദീജ വിളിച്ചത്. എനിക്ക് സംസാരിക്കാന്‍ ഒട്ടുമേ താല്പര്യം ഇല്ലായിരുന്നു. മൗനത്തിന്റെ വാല്‍മീകത്തില്‍ ഒളിച്ചിരുന്ന എന്നെ വിളിച്ചുണര്‍ത്തിയ അവരോട് എനിക്ക് അല്പം ദേഷ്യം തോന്നുകയും ചെയ്യ്തു. എന്നാല്‍ അവരുടെ ആര്‍ദ്രമായ സ്വരം എന്നില്‍ ആഴ്ന്നിറങ്ങി. സാധാരണ കുശലവാക്കുകള്‍ക്കപ്പുറം എന്തെങ്കിലും പറയാനുണ്ടാവുമ്പോഴാണു അവര്‍ വിളിക്കാറ്..ഇന്ന് അവര്‍ സംസ്സാരിച്ചതു അവരുടെ അച്ഛനെക്കുറിച്ച്.
"അച്ഛന്‍ , സ്നേഹക്കൂടായിരുന്നു മനോജ്, ഞങ്ങള്‍ മക്കളെ എന്തിഷ്ടായിരന്നൂന്നോ. കവിതകള്‍ ഉച്ചത്തില്‍ ചൊല്ലിയിരുന്നു അച്ന്‍. ഞാന്‍ അതു കേട്ട് കണ്ണടച്ചിരിക്കുമായിരുന്നുട്ടോ.. ഊണുകഴിക്കുമ്പോള്‍ ഏഴു ഉരുളകള്‍ ഞങ്ങള്‍ കുട്ടികള്‍ക്കും അമ്മക്കും ...ഒരു മുട്ടപുഴുങ്ങിക്കൊടുത്താല്‍ പോലും അച്ഛന്‍ അതു ഏഴായ് പങ്കുവെച്ചു തരുമായിരന്നു.എന്തൊരു സ്വാദായിരുന്നു അതിന്. ഞങ്ങള്‍ ഉറങ്ങാതെ കാത്തിരിക്കുമായിരുന്നു അച്ഛനെക്കാത്ത്.. "
പിന്നീട് ഞാന്‍ അവരുടെ കരച്ചില്‍ കേട്ടു ഫോണലൂടെ...
എന്റെ നെഞ്ചില്‍ എന്റെ അച്ഛന്‍ എരിയാന്‍ തുടങ്ങിയിരുന്നു..സ്നേഹമൂര്‍ത്തി.....
Subscribe to:
Post Comments (Atom)

No comments:
Post a Comment