മഴ ചാഞ്ഞുപെയ്യതപ്പൊഴാണു ഞാന്‍ ഷട്ടര്‍ താഴ്ത്തിയതും തീവണ്ടി മുറിയിലേക്ക് ശ്രദ്ധിച്ചതും. പുറത്ത് തകര്‍ത്തുപെയ്യുന്ന മഴ, ട്രയിന്റെ താളാത്മക ചലനം.
കാപ്പി കച്ചോടക്കാരന്റെ കൈയില്‍ നിന്നും നല്ല ഒരു കാപ്പി വാങ്ങി മൊത്തി മൊത്തി കുടിക്കവേ, കുറച്ച് ചിപ്പ്‌സ് എനിക്ക് നീട്ടി മണി ചിരിച്ചു. നല്ല ഒരു ചെറുപ്പക്കാരന്‍.
എത്ര വേഗത്തിലാണു 'തീവണ്ടി സുഹൃത്തുക്കള്‍'ഉണ്ടാവുന്നത്.!മണി ഹൈദരാബാദിലാണു ജോലി, നാട്ടില്‍ വന്ന് ഒറ്റക്കായ അഛ്നെ കൂട്ടി അയാള്‍ ഹൈദരാബാദിലേക്ക് മടങ്ങുന്നു....
എല്ലാരും ഉറങ്ങിയപ്പോള്‍, ഒരാള്‍ മാത്രം പുറത്തേക്ക് നോക്കിയിരിക്കുന്നു.. മണിയുടെ അച്ഛന്‍,
"എന്താ അച്ഛന്‍ ഉറങ്ങുന്നില്ലേ,?"ഞാന്‍ കുശലം ചോദിച്ചു,
അപ്പോഴാണു ഞാന്‍ ശ്രദ്ധിച്ചേ അദ്ദേഹം കരയുന്നു...
"അവള്‍ ഉണ്ടായരുന്നെങ്കില്‍ ഞാന്‍ പോകില്ലായിരുന്നു.".
വാര്‍ദ്ധക്യത്തിന്റെ നിസഹായാവസ്ഥ എന്നില്‍ പേടിയും അനുകമ്പയും ഉണര്‍ത്തി....
"മകന്‍ പൊന്നു പോലെ നോക്കില്ലേ അച്ഛാ"?
"ഉം,നോക്കും,എന്നാലും കണ്ണുകാണാത്ത എന്നെ കൈ പിടിച്ചു നടത്താനും വഴിയോരക്കാഴ്ച്ചകളും എല്ലാം എനിക്ക് പറഞ്ഞു തരാന്‍ ഇനിയാരാ,മോനേ കേരളം കഴിഞ്ഞോ..?
ഞാന്‍ പതിയെ ഷട്ടര്‍ ഉയര്‍ത്തി.".കഴിഞ്ഞു..".
Subscribe to:
Post Comments (Atom)

1 comment:
വാർദ്ധക്യത്തിന്റെ നിസ്സഹായാവസ്ഥ..
കണ്ണിൽ നനവും ഉള്ളിൽ തെല്ലു പേടിയും...
Post a Comment