Thursday, January 1, 2009

കപ്പ..അഥവാ കൊള്ളീ, അല്ലെങ്കില്‍ ചീനി

ആവി പറക്കുന്ന കപ്പ പൊട്ടിച്ച് ചെറു കഷണങ്ങളാക്കി കാന്താരി മുളകും ചെറിയ ഉള്ളിയും ഉപ്പും ചേര്‍ത്ത് അടപലകയില്‍ ചെരട്ടത്തവിക്ക് ഞെരടിപൊട്ടിച്ച്, അതില്‍ അല്പം വെളിച്ചെണ്ണയും ഒഴിച്ച് തയ്യാറാക്കിയ ചമ്മന്തിയില്‍ മുക്കി തിന്നും .
.ശൂ.... എന്നാ എരിവ്..?
ഇന്നാടാ വെള്ളം കുടിന്ന് അമ്മച്ചി.കപ്പചെറുതായ് നുറുക്കി, അതില്‍ തേങ്ങയും ഉള്ളിയും മഞ്ഞളും അരച്ചു ചേര്‍ത്ത് പാകത്തിനുപ്പും ചേര്‍ത്ത് ഇളക്കിയെടുക്കുമ്പോള്‍ മഞ്ഞ നിറത്തില്‍ മൂക്കില്‍ അടിച്ചുകേറുന്ന സുഗന്ധമായ് കപ്പപ്പുഴുക്ക്..അതില്‍ കുടംപുളിയിട്ടുവെച്ച മീന്‍ കറിയൊഴിച്ച് തിന്നുമ്പോള്‍.
'ഇന്നാ ഈ ഇളവന്‍ കൂടി പൂശ് കെട്ടിയോനെ' എന്നു പറഞ്ഞാല്‍, എങ്ങനാടീ പെണ്ണുമ്പിള്ളേ നിന്നെ ഞാന്‍ സ്നേഹിക്കാതിരിക്കുക..?
കപ്പയെ ഞങ്ങള്‍ ഉണക്കി സൂക്ഷിക്കും.അതില്‍ തേങ്ങചിരവിയതും ഇട്ട് മടു മടാ തിന്നു വിശപ്പിനെ ഓടിക്കാന്‍.
"കപ്പാ നല്ല കപ്പാ..
വാട്ടിയ കപ്പ ഉണക്കി വെച്ചാല്‍വീട്ടിലതുമൊരു സ്വത്താണേ...
കുട്ടികള്‍ തിന്നും ഇടക്കിടെ പട്ടിക്കും നല്‍കാം.
.മുട്ടിയാല്‍ വിറകിനു നന്ന്.."
"എന്നാടാ പറഞ്ഞേ.? വാട്ട് ഇസ്സ് റ്റാപ്പിയോക്കാ എന്നോ.? മോനെ വയലന്റ് ആക്കല്ലേ."

3 comments:

നരിക്കുന്നൻ said...

മോനേ വയലന്റാക്കല്ലേ.. നാവിൽ വെള്ളമൂറുന്നു.

ആ ചമ്മന്തിയൊന്ന് കിട്ടിയെങ്കിൽ! കപ്പ വേണ്ട.

പാമരന്‍ said...

"അതില്‍ കുടംപുളിയിട്ടുവെച്ച മീന്‍ കറിയൊഴിച്ച് തിന്നുമ്പോള്‍.
'ഇന്നാ ഈ ഇളവന്‍ കൂടി പൂശ് കെട്ടിയോനെ' എന്നു പറഞ്ഞാല്‍, എങ്ങനാടീ പെണ്ണുമ്പിള്ളേ നിന്നെ ഞാന്‍ സ്നേഹിക്കാതിരിക്കുക..?"

സത്യം തന്നെ മാഷേ! എങ്ങനെ സ്നേഹിക്കാണ്ടിരിക്കും! കലക്കി!

പാമരന്‍ said...

ഞങ്ങടെ നാട്ടില്‍ "പൂള" എന്നാണു പേരു.. മലപ്പുറത്ത്‌..