Wednesday, July 9, 2008

അമ്മ..

തേങ്ങാ മുറി ചുറ്റും കടിച്ച് തിന്നിരിക്കുന്നു. അമ്മയ്ക്കു നല്ല ദേഷ്യം വന്നപ്പോഴാണു മക്കളെ വിളിച്ച് ചോദ്യംചെയ്തതു.ലളിതമായ ഒരു കുറ്റസമ്മതം മതി,അമ്മ ഒരു വഴക്കു പറച്ചിലില്‍ ഒതുക്കുമായിരുന്നു. എന്നാല്‍ മൂന്നുപേരും സമ്മതിക്കാതിരുന്നപ്പൊഴാണല്ലോ അവരെ മുട്ടില്‍ നിര്‍ത്തിയതും സത്യം പറയും വരെ കഞ്ഞിതരില്ലാ എന്നു അന്ത്യശാസനം പ്രഖ്യാപിച്ചതും.
അനിയനോട് ചേട്ടന്‍ പറഞ്ഞൂ:'എടാ നീയല്ലേ അതു ചെയ്യ്തേ സമ്മതിക്കടാ, സിനിക്കുട്ടിയുടെ മുഖം കണ്‍ടില്ലേ അവള്‍ക്ക് നന്നായ് വേദനിക്കുന്നുണ്ടാവും.'
അവന്‍ കല്ലിനു കാറ്റുപിടിച്ചപോലെ ഒറ്റ നില്പ്പ്..അനിയത്തിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിയപ്പോള്‍ ചേട്ടന്‍ രണ്ടും കല്പിച്ച് അമ്മയോടു പറഞ്ഞൂ:
'ഞാനാ അമ്മേ.'
കൈലിരുന്ന കയിലു കൊണ്ട് അമ്മ ഒറ്റയടി...
വേദനിച്ചോ ? ഉം.
വര്‍ഷങ്ങള്‍ക്കുശേഷം അച്ഛനും അമ്മയും മക്കളും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പൊള്‍ അനിയന്‍ ഒരു തമാശപോലെ പറഞ്ഞൂ:
"അന്നു തേങ്ങാ കട്ടു തിന്നതു ഞാനാ അടി കിട്ടിയതും ചേട്ടനും".
എല്ലാരും നിറഞ്ഞു ചിരിച്ചു.
'ടപ്പോ'
അമ്മ കൈലിരുന്ന തവിക്ക് പോലീസ് ചെക്കനിട്ട് ഒറ്റയടി.എന്നിട്ട് ചേട്ടനെ ഒരു നോട്ടം നോക്കി.
അവന്റെ ജീവിതം എന്നും ധന്യമാക്കുന്ന ഒരു നോട്ടം.

5 comments:

ഹരിശങ്കരനശോകൻ said...

ലളിത്യം നല്ല സുഖമുള്ള വയന ഏകുന്നു.

ഭയങ്കരികളെ ഇഷ്ടായി

സ്ഥിരം ശൈലിയില്‍ പരഞ്ഞാല്‍ ബന്ധങ്ങള്‍ നിര്‍ജ്ജീവമാകുന്ന ഈ കാലത്ത്............

Retheesh said...
This comment has been removed by the author.
Retheesh said...

കൂടപ്പിറപ്പില്ലാത്തതാണെന്‍റെ ദുഃഖം.... :(
വരികളില്‍ നല്ല ആര്‍ദ്രത

prathi said...

അച്ഛനും അമ്മയും മക്കളൂം ....
ഒരുമിച്ചിരുന്നൊരൂൺ....

ഇക്കാലത്ത് അധികമാർക്കും കാണാൻ കഴിയാത്ത ചിത്രം...നല്ല ഭംഗിയായി വരച്ചിരിക്കുന്നു..മനോജ്

Me said...

ചേട്ടായീ..