Sunday, December 16, 2007
സഞ്ചാരിയുടെ ചോദ്യം...
സഞ്ചാരി നടന്നു പോകെ അവന്റെ മുകളില്‍' കാ... കാ... കാ...' എന്നൊരു കാക്ക ചിലച്ചു അതിനു എന്തോ അവനോടു പറയാനുള്ളതു പോലെ...അവന് കാക്കയെ നോക്കി മധുരമായ് പുഞ്ചിരിച്ചു. "ഉത്തരങ്ങള്‍ തേടിപ്പൊകുന്നവനെ നിനക്കു എന്താണ് അറിയേണ്ടത്..?""ഈ ലോകത്തിലെ ഏറ്റവും മോശപ്പെട്ട കാര്യം എന്താണു കാക്ക തന്വുരാട്ടീ.....?""എന്റെ മതം ഏറ്റവും നന്നെന്നു മറ്റോരാളെ വിശ്വസ്സിപ്പിക്കാന്‍ ശ്രമിക്കുന്നത്.........!"അറിവിന്റെ നിറവില്‍ സഞ്ചാരി മനം നിറച്ചു എന്നാല്‍ ഉടന്‍ തന്നെ അടുത്ത ചോദ്യവും അവനില്‍ ഉറവപൊട്ടി."ഏറ്റവും ശ്രേഷ്ടമായ സംഗതിയെ ക്കുറിച്ചു കൂടിപ്പറയൂ നീ....""ഒരാള്‍ എല്ലാ മതങ്ങളില്‍ നിന്നും രക്ഷപ്പെടുന്നത്....!"ഇത്തവണ സഞ്ചാരി ഉത്തരം കിട്ടിയ ആഹ്ലാദത്തില്‍ അപാരമായ് അഭിരമിച്ച് കാക്കതന്വുരാട്ടിയെ സ്നേഹപൂര്‍വ്വം നോക്കവേ....അവനില്‍ നിന്നും അടുത്ത ചോദ്യത്തിന്റെ പുറ്റിളകുന്നുവെന്നു ഭയന്നു അവള് പറന്നകന്നു...പുതിയ ചോദ്യങ്ങളുമായ് സഞ്ചാരി യാത്ര തുടര്‍ന്നു..........
Subscribe to:
Post Comments (Atom)

1 comment:
വലിയ ഇഷ്ടമായി. ഞാനിത് ഷെയര്‍ ചെയ്തു :)
Post a Comment