Sunday, December 16, 2007
പ്രണയം............
അവസാനം അതു സംഭവിച്ചു അവള്‍ അവനെ സ്നേഹിക്കാന്‍ തുടങ്ങീ. എന്നാലും വിവേകിന്റെ ആഗ്രഹം പോലെ അവനോടൊപ്പം ചുറ്റിനടക്കാനൊ സിനിമക്കു പോകാനോ അവള്‍ തയ്യാറായിരുന്നില്ല. അപ്പോഴാണു അലക്സ് ഒരു ഐഡിയാ വിവേകിനോടു പറഞ്ഞുകൊടുത്തത്.രണ്ടു ദിവസം മുങ്ങി നടന്ന വിവേക് മൂന്നാം ദിവസം കാമുകിക്കു മുന്നില്‍ പ്രത്യക്ഷനായ് അതീവ ഗല്‍ഗദത്തോടെ മുരണ്ടു. "എനിക്ക് ഹാര്‍ട്ടിനു പ്രോബ്ലം ആണു മിക്കവാറും ബൈപാസ് വേണ്‍ടി വരും" അവള്‍ ഒന്നും മിണ്ടാതെ കുറച്ചു സമയം അവനെ വേദനയോടെ നോക്കി നിന്നു രംഗം ഒന്നൂടെ കൊഴിപ്പിക്കാന്‍ അവന്‍ പറഞ്ഞു "ചിലപ്പൊള്‍ മരിച്ചു പോകാനും സാധ്യതയുണ്ടെന്നാ ഡോക്ടര്‍ പറഞ്ഞിരികുന്നതു". അവള്‍ ഒരു പിടച്ചിലോടെ നടന്നകന്നു.. അവളേ ബൈക്കിന്റെ പിന്നിലിരുത്തി ഷൈന്‍ ചെയ്യുന്ന കാര്യം ഓര്‍ത്ത് വട്ടുപിടിച്ച് വിവേകും...പിറ്റേന്ന് മധുരസ്വപ്നത്തില്‍ മയങ്ങി നീലിമക്കരുകിലെത്തിയ അവനെ മൈന്‍ഡ് ചെയ്യാതെ അവള്‍ കൂട്ടുകാരികള്‍ക്കിടയിലൊളിച്ചു....അലക്സിനു അപ്പോഴും ഒരു ഐഡിയാ ഉണ്ടായിരുന്നു.. ഒരു മെഡിക്കല്‍ സേര്‍ട്ടിഫിക്കറ്റ് ഹാജരാക്കി. ഫുള്‍ ഫിറ്റ് എന്നു തെളിയിക്കടേ....ന്ന്.
Subscribe to:
Post Comments (Atom)

No comments:
Post a Comment