Sunday, December 16, 2007
പ്രണയം സാന്ദ്രമാകുന്നു
സന്ധ്യ അതിന്റെ എല്ലാ ശോഭയോടെയും അവരുടെ മനസ്സിനെ തരളിതമാക്കി, അവര്‍ നിന്നിരുന്ന കുന്നില്‍ മുകളിലെ വലിയ പാറക്കു മുകളില്‍ കയറി നിന്നു സൂര്യനെ നോക്കാന്‍ അവന്റെ മനസ്സു തുടിച്ചു." നീ ഇവിടെ നില്‍ക്ക, വഴുവഴുക്കുന്ന പാറയാ..ഞാന്‍ കയറിയിട്ടു വരാ ട്ടോ..". അവള്‍ അവനെ നോക്കി മന്ദഹസ്സിച്ചു തലയാട്ടി..വിചാരിച്ചതിലും പ്രയാസമായിരുന്നു മുകളിലേക്കുള്ള കയറ്റം . ആയാസത്തൊടെ അതിനു മുകളിലെത്തി നിവര്‍ന്നു നിന്നു സൂര്യനെ നോക്കി അവന്‍ ആഹ്ലാദിച്ചു. സൂര്യന്‍ നിര്‍ല്ലോഭം അവനിലെക്ക് തന്റെ കാന്തി വിതറുന്നുവല്ലോ എന്നഹങ്കരിച്ചവന്‍ നില്‍ക്കേ, പിന്‍ കഴുത്തില്‍ ഊഷ്മളമായ ഒരു നിശ്വാസം..അവളുടെ ഗന്ധം! അവന്‍ ഞെട്ടലോടെ തിരിഞ്ഞു നോക്കേ പിന്നിലവള്‍ , മായികമായ മന്ദഹാസത്തോടെ.."എങ്ങനെ നീ ഇവിടെ...?".എന്നവന്‍ അന്വരക്കേ "എന്നേ ഇവിടെക്കു നീ ആകര്‍ഷിച്ചെടുത്തൂ" എന്ന് കളി പറഞ്ഞവള്‍ നിറഞ്ഞു നിറഞ്ഞു ചിരിച്ചു...അവളെ ചേര്‍ത്തു നിര്‍ത്തി അവന്‍ പറഞ്ഞൂ "സൂര്യനെ കാണാന്‍ എന്തു ഭംഗി അല്ലേ...?"" അല്ലാ സുര്യനെ നൊക്കി നില്‍ക്കുന്ന നിന്നെക്കാണാന്‍ അതിലും ഭംഗിയാ..."ഇത്തവണ കൊടുങ്കാറ്റലറും പോലെ ചിരിച്ചതു അവളല്ലായിരുന്നു.....
Subscribe to:
Post Comments (Atom)

No comments:
Post a Comment