Sunday, December 16, 2007
കോവാക്കാ...
കോവക്കാമെഴുക്കു പുരട്ടി അവനു ഒരുപാടിഷ്മാണെന്നു പറഞ്ഞിട്ടും,ഒരിക്കല്‍ പോലും അവനതു വെച്ചുകൊടുക്കാതിരുന്നതിന്റെ കാരണം അറിയാന്‍ ഒരു ദിവസം കറുത്തവാവു രാത്രി അവന്‍ അവളേ ഹിപ്പ്നോട്ടയ്സ് ചെയ്യ്‌തു, അവള്‍ പറഞ്ഞുതുടങ്ങി:ഞാനന്നു ചെറുതാണേ, വീടിന്റെ പിന്നില്‍ ഒരു ചെറിയ കാടുണ്ടേ,അവിടെ ഒരു ചെത്തി മരം ഉണ്ടേ,അതില്‍ നിറയെ നല്ല ചോന്ന ചെത്തിപ്പഴം ഉണ്ടേ ( ഒറ്റ ഇടികൊടുക്കാന്‍ മനഃശാസ്ത്രജ്ഞനു തോന്നിയിട്ടും സംയമനം പാലിച്ചു) ആ ചെത്തിമരത്തില്‍ ഒരു കോവല്‍ പടര്‍ന്നിരുന്നേ, അതില്‍ നിറയെ പച്ച നിറമുള്ള കോവക്കാ, എനിക്കതു പറിച്ചു തിന്നാന്‍ തോന്നിയെ, അങ്ങനെ ഞാന്‍ ഒരു കല്ലെടുത്തുവെച്ചു കയറിനിന്നു പറിക്കാന്‍ നോക്കി, പറ്റുന്നില്ല, അടുത്ത ഒരു കല്ലെടുത്തുവെച്ചേ, പിന്നെ ഒരു കല്ലൂടെ എടുത്തുവെച്ച് പതിയെ ബാലസ് പിടിച്ചു കയറിനിന്നു പച്ച നിറമുള്ള കോവക്ക പറിച്ചു എന്റെ വെള്ളപെറ്റിക്കോട്ട് മടക്കി അതില്‍ വെച്ചേ, പിന്നെ ചോന്ന ചെത്തിപ്പഴം പിന്നെ പച്ചക്കോവക്കാ...അപ്പോ ദേ നാവും രണ്ടു കണ്ണും കൊന്വും ഉള്ള ഒരു കോവക്കാ...എന്റമ്മോ... പാന്വ്... അവള്‍ അലറി വിളിച്ചു ഞെട്ടിയുണര്‍ന്നപ്പോള്‍ അവന്‍ ആശ്വസിപ്പിച്ചു..അതൊരു പച്ചിലപ്പാന്വായിരുന്നു...
Subscribe to:
Post Comments (Atom)

No comments:
Post a Comment