Sunday, December 16, 2007
ഒരു ചെമ്പകപ്പൂ അടര്‍ന്നെന്‍ നെറ്റിയില്‍ ........
കഥകളിയുടെ രസ്സത്തില്‍ നിന്നും എന്നെ ഇവിടെക്കു കൊണ്ടുവന്ന സജിയോട് എനിക്കു വല്ലതെ പരിഭവം തോന്നി. "മനൂ, എനിക്കിതു നിന്നോടല്ലാതെ പറയാന്‍ ആരൂല്ലടാ അതോണ്ടാ.".അവന്റെ എപ്പോഴും നനഞ്ഞിരിക്കുന്ന ആ കണ്ണുകളില്‍ നോക്കി അവനോട് മറുത്തു പറയാനും എനിക്കു തോന്നാറില്ല. കറുത്ത അവന്റെ മുഖത്തേക്കു പാറിവീണ ചുരുണ്ടമുടി പിന്നിലെക്കു മാടിയൊതുക്കി അവന്‍ പതിയെ സംസാരിച്ചു തുടങ്ങി, "മനൂ അവള്‍ക്കെന്നെ ഒരുപാടിഷ്ടാ" "ആര്‍ക്ക്?' കാറ്റ് കാതില്‍ മൂളുന്നപോലെ അവന്‍ എന്റെ കാതില്‍ പേരുപറഞ്ഞു."ഹോ ആ കുട്ടിയോ? നിന്നോടോ.?"..എനിക്കതിശയമായിരുന്നു. "അതേടോ അവള്‍ക്കെന്നെ ജീവനാ. ക്ലാസ്സില്‍ അവള്‍ എന്നെ നോക്കിയിരിക്കും". "നീ അവളോട് സംസാരിച്ചുവോ.?"" ഇല്ലടാ ഒരു പെണ്ണിന്റെ കണ്ണില്‍ നോക്കിയാല്‍ അവള്‍ സ്നേഹിക്കുന്നുണ്ടോ എന്നറിയാം". "ഉവ്വോ."?" നീ എനിക്കൊരു ഉപകാരം ചെയ്യണം. ഒരു ലൗ ലെറ്റര്‍ എഴുതിത്തരണം" .."അയ്യേ എനിക്കൊന്നും വയ്യാ."".മനൂ നീ സഹായിക്കില്ലേ.?"..ഞാന്‍ ധര്‍മ്മസങ്കടത്തിലായ്, "തരാം എഴുതിത്തരാം"."ശ്രുണുമുഖീ" കഥകളിപ്പദം കാതിലേക്കൊഴുകിയെത്തി ആലിലക്കാറ്റിനൊപ്പം.ഒരു ചെമ്പകപ്പൂ അടര്‍ന്നെന്‍ നെറ്റിയില്‍ പതിച്ച് മൂക്കില്‍ തട്ടി മടിയില്‍ വീണു.
Subscribe to:
Post Comments (Atom)

No comments:
Post a Comment