Sunday, December 16, 2007
പൂമരം പെയ്യുന്നതെപ്പോള്‍
ഒരു പൂമരത്തിനു കീഴേ നിന്നവള്‍ എന്നോട് സംസാരിക്കുകയായിരുന്നു. ആ മരത്തില്‍ നിന്നും മഞ്ഞപ്പൂക്കള്‍ അടര്‍ന്നു വീണ് മണ്ണിനെ മറച്ചിരുന്നു. ആ പൂക്കളെയും തോല്പ്പിക്കാനെന്നപോലെ സൗന്ദര്യമുള്ളവാക്കുകള്‍ ഉതിര്‍ത്ത് അവള്‍ എന്റെ മുന്നില്‍ നിന്നു. " അങ്ങനെ ഞാന്‍ ആ സ്റ്റെപ്സ് കയറിച്ചെന്നപ്പോള്‍ അവിടെ രണ്ടു കുട്ടികള്‍ എല്ലാം മറന്നു നില്‍ക്കുന്നു, ആണ്‍കുട്ടി പെണ്‍കുട്ടിയുടെ കൈയ്യില്‍ ഒരു ചിത്രശലഭത്തിന്റെ സ്റ്റിക്കര്‍ പതിപ്പിച്ചു കൊടുക്കാനുള്ള ശ്രമത്തിലായിരുന്നു.അവള്‍ അവനോട് ചേര്‍ന്ന് അനങ്ങാതെ നിന്നു. അവരെ തടസ്സപ്പെടുത്താതെ ഞാന്‍ കാത്തു നിന്നു. അപ്പോഴാണ് അയാള്‍ വന്നതും ആ കുട്ടികള്‍ക്കു നേരെ 'കടന്നു പോകൂ 'എന്നലറിയതും. എന്നിട്ട് ആ ദുഷ്ടന്‍ എന്നെ നോക്കിപ്പറഞ്ഞു മാഡം കയറിപ്പൊയ്ക്കോളൂന്ന്.....പിന്നീട് പലരാത്രികളിലും ആ കുട്ടികള്‍ എന്റെ ഉറക്കം കെടുത്തി അവരുടെ കണ്ണുകള്‍ എന്നെ നോവിച്ചു.."ഇത്തവണ എനിക്ക് അവളെ തോല്പിക്കണം എന്നു വാശിയായി..."കഷ്ടം ആ മനുഷ്നെ നീ മനസ്സിലാക്കിയില്ലല്ലോ അവന്‍ നിന്നെ പ്രണയിക്കാന്‍ ശ്രമിക്കുകയായിരുന്നു..!""ഉവ്വോ"എന്നവള്‍ അതിശയിച്ചു..............."ഉവ്വന്നേ;എന്നു ഞാന്‍ മന്ദഹസ്സിച്ചു...പൂമരം പെയ്യ്തു...
Subscribe to:
Post Comments (Atom)

No comments:
Post a Comment