Sunday, December 16, 2007
ഗ്രാമം വിളിക്കാറുണ്ടല്ലോ.....
മടലു ചെത്തിയും തടി ബാറ്റിലും കളിച്ചു കേമന്മാരായപ്പോള്‍ ഞങ്ങള്‍ക്ക് നല്ലൊരു ബാറ്റ് സംഘടിപ്പിക്കാന്‍ ഒരു മോഹം അങ്ങനെ നുള്ളിപ്പെറുക്കി ഞങ്ങള്‍ പണം ഉണ്ടാക്കി അപ്പൊഴാണു എവിടെ നിന്നും വാങ്ങും എന്ന പ്രശ്നം ഉദിച്ചതു. ഞങ്ങളുടെ ഗ്രാമത്തില്‍ എന്താണു ക്രിക്കറ്റ് എന്ന് ഒറ്റമനുഷ്യര്‍ക്കറിയില്ല. ഒടുവില്‍ പേട്ടയില്‍ പോയി അന്വേഷിക്കാം എന്ന തീരുമാനത്തിലാണു ഞങ്ങല്‍ അഞ്ചഗ സംഘം അവിടെ തെണ്ടിത്തിരിയാന്‍ ബസ്സിറങ്ങുന്നതു..നടന്നു നടന്നു കാലിലെ തൊലി പൊള്ളിയതല്ലാതെ ഒരു ഗുണവും ഉണ്ടായില്ല. ദാഹിച്ചപ്പൊള്‍ വാസുദേവന്‍ ഒരു കടയില്‍ ചെന്നു വെള്ളം ചോദിച്ചു. കടക്കാരന്‍ പറഞ്ഞു വെള്ളത്തിനു കാശുകൊടുക്കണം എന്ന്....ഞങ്ങള്‍ക്ക് അല്‍ഭുതമായിരുന്നു വെള്ളത്തിനുംകാശോ.!. അതിനു ഞങ്ങളുടെ അഭിമാനം സമ്മതിച്ചില്ല...പേട്ടയിലുള്ള എല്ലാ പൈപ്പിന്റെയും ചുവട്ടില്‍ പൊയി നോക്കിയിട്ടും വെള്ളമില്ല. അവസാനം തുള്ളിതുള്ളിയായ് ജലം സരിഗമ പാടിയിരുന്ന ഒരു പൈപ്പില്‍ നിന്നും തൊണ്ട നനച്ചു ഞങ്ങള്‍ നാട്ടില്‍ ബസിറങ്ങി..........ശുദ്ധവായു ആവോളം വലിച്ചു കയറ്റി നെഞ്ചു നിറച്ചു കൈക്കുന്വിളില്‍ സ്ഫടിക സമാനമായ വെള്ളം കുടുകുടാക്കുടിച്ചു മനസ്സു നനച്ചു........
Subscribe to:
Post Comments (Atom)

No comments:
Post a Comment