Sunday, December 16, 2007
പരസ്യം...........................
ഹാന്‍ഡ് ബാഗില്‍ നിന്നും തെരുതെരെ മിടായി തിന്നുന്ന അവളെ നോക്കി അവന്‍ പറഞ്ഞൂ 'ദേയ് ഈ മിടായിയെല്ലാം തിന്നു പുഴുപ്പല്ലു പിടിച്ചാല്‍ ഞാനെങ്ങും കൂട്ടത്തില്‍ കൊണ്ടുപോകൂലാ" "മേണ്ട!" അവള്‍ ചിരിച്ചുകൊണ്ട് വീണ്ടും ഒരു മിടായി തിന്നുന്ന ക്ലോസപ്പ്.ദേഷ്യത്തോടെ അവളെ നോക്കി നില്‍ക്കുന്ന അവന്റെ മുഖത്തെക്കു ക്യാമറ പതിയെ ഫോക്കസ് ചെയ്യണം.അവന്‍ തിരിഞ്ഞു നടക്കാന്‍ തുടങ്ങുന്‍ബോള്‍ "ദേയ് കണ്ടോ?" അവള്‍ ബാഗില്‍ നിന്നും ഒരു പാക്കറ്റ് എടുത്തു കാണിക്കുന്നു. എന്താദ് അവന്റെ മുഖത്തെ ആശ്ചര്യവും അവളുടെ കൗതുകവും പ്രെത്യേകം പ്രത്യേകം ഷോട്ടുകളിലൂടെ കാട്ടുന്നു."ഇതാണു മോനേ മുത്തശ്ശീസ് ദന്തപരിപാലന ചൂര്‍ണ്ണം!" സ്ക്രീനില്‍ ഒരു മുത്തശ്ശിയുടെ ചിത്രം "കാലങ്ങളായി ഉപയോഗ്ഗിച്ചു തെളിയികപ്പെട്ട ഒരേ ഒരു വിശ്വസ്തത. ഉമിക്കരിയും ഉപ്പും കുരുമുളകും ചേര്‍ത്ത മുത്തശ്ശീസ്!" ഇപ്പോള്‍ അവളുടെ വെളുവെളുത്തപല്ലില്‍ നിന്നും വെളിച്ചം ചുമ്മാ അവന്റെ കണ്ണിലേക്കു വീഴുന്നു.അവനവളേ കെട്ടിപ്പിടിച്ചു ചുംബിക്കാന്‍ തുടങ്ങുന്വോള്‍ സ്ക്രീന്‍ ഔട്ട്. ഇരുട്ടില്‍ നിന്നും അവളുടെ ചിരിയൊച്ചയും "ശ്ശോ ഈ ചെക്കന്‍" എന്ന ആലസ്യവും.
Subscribe to:
Post Comments (Atom)

No comments:
Post a Comment