Sunday, December 16, 2007
പ്രണയ നഷ്ടം.
"ഇനി നമുക്കു പിരിയാം" . അതു പറഞ്ഞപ്പോള്‍ അവന് അവളുടെ കണ്ണുകളിലേക്ക് നോക്കിയില്ലാ. മഴപെയ്യുന്ന ഒരു സായം സന്ധ്യയില്‍ . ഈ ലോകത്തില്‍ ഒരുമിച്ചു ജീവിക്കാന്‍ ആവില്ലാ എന്ന് അവനും അവള്‍ക്കും അത്രക്കു ഉറപ്പായിരുന്നു. ആരതു പറയും എന്നു മാത്രമായിരുന്നു പ്രശനം. അവന് അതു പറഞ്ഞല്ലോ എന്നവള്‍ ആശ്വസ്സിച്ചൂ..എങ്ങനെ അതു പറഞ്ഞൂ എന്നവന് അതിശയിച്ചു. നീലച്ചൂരീദാര് ധരിച്ച് റെയില്‍ വേ സ്റ്റേഷനില്‍ അവനെ യാത്രയാക്കാന്‍ അവള് വന്നൂ.. ഒപ്പം കൊത്തിപ്പറക്കാന് മോഹിച്ച് അവന് നിന്നൂ...വണ്ടി വന്നു നിന്നപ്പോള്‍ ഒന്നും പറയാതെ അവന് അതില്‍ കയറി, അവള് നിര്‍ന്നിമേഷം അവനെ നോക്കി നിന്നു, വണ്ടി ചലിച്ചു തുടങ്ങിയപ്പോള്‍ അവള് അവനെ നോക്കി നിന്നു. അവന്റെ കണ്ണുകളിലേക്കു മാത്രം. അവള് അവനോട് പരിഭവിക്കുകയായിരുന്നോ...? അവളേയും കൂട്ടാതിരുന്നതില്‍.!ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്ന അവന് അവളേ കണ്ടൂ ഒരു കന്യാസ്ത്രീയുടെ വേഷത്തില്‍...! ഞേട്ടിപ്പോയ് !കോട്ടയത്തു വണ്ടി നിന്നപ്പോള്‍ അവന് ഓടിപ്പോയ് ഹോസ്റ്റലിലേക്കു റ്റെലഫോണ്‍ ചെയ്തൂ,,,"നിന്നെ എനിക്കു വേണം......."അവളപ്പോ പറഞ്ഞൂ "കാത്തിരിക്കാരുന്നൂ ഞാനീ ഫോണിന്....."
Subscribe to:
Post Comments (Atom)

1 comment:
മനോഹരം ...
Post a Comment