Sunday, December 16, 2007
ജീവിതം ചാലിച്ചു ചേര്‍ത്ത കത്തുകള്‍
ഒരു കത്ത് , ഒരുപാടുനാളുകള്‍ക്കു ശേഷം ഇന്ന് ആന്ദിന്റെ കത്തു കിട്ടി. പണ്ടൊക്കെ നാട്ടില്‍ നിന്നും കത്തുകള്‍ പ്രതീക്ഷിച്ചുള്ള കാത്തിരിപ്പു തന്നെ രസമായിരുന്നു. അമ്മയുടെ സ്നേഹം പുരണ്ട വാക്കുകള്‍, അനിയത്തിയുടെ നെഗളിപ്പ് , അനിയന്റെ സ്നേഹക്കൂറ്.കൂട്ടുകാരുടെ അന്വേക്ഷണങ്ങള്‍, കഴിഞ്ഞ കാലത്തിന്റെ മധുരം പങ്കുവെക്കല്‍. അവള്‍ അയച്ചിരുന്ന കത്തുകള്‍ക്ക് ഒരു പ്രത്യേക ചാരുതയുണ്ടായിരുന്നു. കുനു കുനെ കുത്തി നിറച്ചെഴുതിയ വാക്കുകള്‍. അവയില്‍ നാടും വീടും വിശേഷങ്ങളും സുഗന്ധം പരത്തി, വിരഹത്തിന്റെ തീ ജ്വാലകള്‍ ഉള്ളു പൊള്ളിച്ചു..സ്വാന്ത്വനം മഞ്ഞു തുള്ളികളായ്.പിന്നീട് ഫോണ്‍ വിളികളും മെയിലും ചാറ്റിങ്ങും ജീവിതത്തെ കൂടുതല്‍ ത്വരിതപ്പെടുത്തി. എന്നാല്‍ അതു മനസ്സുകളെ എത്ര അടുപ്പിച്ചു?. രാത്രിയില്‍ ഉറങ്ങാതിരുന്നു എഴുതിയ ഒരു കത്തില്‍ ജീവിതം ചാലിച്ചു ചേര്‍ത്തിരുന്നു. കണ്ണീര്‍ നനവുകള്‍ ഞാന്‍ അവളുടെ കത്തുകളില്‍ കണ്ടിരുന്നു. പുഞ്ചിരിയുടെ നിലാവെളിച്ചം അതില്‍ നിറഞ്ഞിരുന്നു, എന്തിന് കത്തുകള്‍ക്കു അവളുടെ മണമായിരുന്നു....
Subscribe to:
Post Comments (Atom)

6 comments:
അതൊക്കെ പണ്ട് .
ഇപ്പോളാരും കത്തയക്കാറില്ല.
എല്ലാം , ഇ-മെയിലല്ലേ!!
ഇ-മെയിലിനെന്തോന്ന് മണം .
ശ്ശോ... ഒരു കത്തെഴുതിയിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു.. ഞാനിപ്പോഴും അച്ചന്‍ പണ്ടെനിക്കെഴുതിയ കത്തുകള്‍ എടുത്തു അതിലെ സ്നേഹം തൊട്ടു നോക്കും...
കത്തെഴുത്ത് വഴി സ്നേഹവും സൌഹൃദവും പങ്കിടുന്നതിന്റെ സുഖം ഒന്നു വേറെ തന്നെ, അല്ലേ?
ഇപ്പോള്‍ സാഹിത്യം ബ്ലോഗില്‍ വായിക്കുന്ന നാം.
ഇന്റര്‍നെറ്റ് പത്രം വായിക്കുന്ന നാം
നമുക്ക് കത്ത് എഴുത്തിന്റെ സുഖം പറയാന്‍ എന്ത് അര്‍ഹത .
നഷ്ടപെട്ട നാളുകള്‍
ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം .... പ്രീയയുടെ വരികളിലേക്ക് ഞാനൊന്നൂളിയിടട്ടെ...
Post a Comment