Sunday, December 16, 2007
അവള് അങ്ങനെയായിരുന്നു...
ഒട്ടും ഒരുങ്ങാതെ അലസമായ് അയാള്‍ക്കൊപ്പം നടന്നിരുന്ന അവളെ നോക്കി ആ തമിഴത്തി വിളിച്ചു പറഞ്ഞു.."അയ്യാ കൊഞ്ചം മുല്ലപ്പൂവാങ്ങി പൊണ്ടാട്ടിക്കു കോടയ്യാ...""മേടിക്കട്ടേടീ...?" "പിന്നെ നിങ്ങളിങ്ങുവാ മനുഷ്യനെ.."അവള് കൈയില്‍ പിടിച്ചു വലിച്ചു.അതിരാവിലെ ഒഴിഞ്ഞ പാര്‍ക്കിലൂടെ നടക്കുന്വോള്‍ അവള് നിറയെ സംസാരിച്ചുകൊണ്ടിരുന്നു. അയാള്‍ അവളുടെ വാക്കുകളുടെ മധുരം നുകര്‍ന്നും അവളുടെ മുഖത്തു വിടരുന്ന ഭാവങ്ങള്‍ മനസ്സില്‍ നിറച്ചും ഒരിളം പുഞ്ചിരിയോടെ ആഹ്ലാദിച്ചു. വെറും പത്തു ദിനങ്ങള്‍ മാത്രം. അതിന്റെ ഒരു നിമിഷങ്ങള്‍പോലും നഷ്ടപ്പെടുത്താന്‍ അവരാഗ്രഹിച്ചില്ല.നടന്നു നടന്നു പോകെ അയാള്‍ അവളെ പിടിച്ചു തനിക്കഭിമുഖമായ് നിര്‍ത്തി ആ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി..അവള് സംസാരം നിര്‍ത്തി അവനെ കൗതുക പൂര്‍വ്വം വീക്ഷിച്ചു...അവന്റെ നോട്ടം അവളിലേക്കിറങ്ങി വരുന്നതവളറിഞ്ഞു...ഒരു വാക്കുപോലും മിണ്ടാതെ എങ്ങനെ യാണു തന്റെ മനസ്സീ മനുഷ്യന് കീഴടക്കുന്നതെന്നവളറിഞ്ഞു...അങ്ങനെ തോറ്റാല്‍ ശരിയാവില്ലല്ലോ..."യ്യോ! ദാ , ആരോ വരണൂ..".അവള് പിടഞ്ഞു മാറി....അപ്പൊള്‍ അവനു വല്ലാതെ ചിരി വന്നു, ഒപ്പം അവള്‍ക്കും.
Subscribe to:
Post Comments (Atom)

1 comment:
മനോജെ, കൊള്ളാം :)
Post a Comment