Sunday, December 16, 2007

മഴയില്‍ കുതിര്‍ന്ന പ്രണയം..

മഴകള്‍ എത്ര തരം....പൊടി മൂടിക്കിടക്കുന്ന ചെമ്മണ്‍ പാതയിലേക്ക് വന്നു പതിക്കുന്ന മഴ..പൊടിയെ നീരാവിയാക്കുന്നു. അകലെ നിന്നും നടന്നു വരുന്ന മഴ...നെല്പ്പാടങ്ങളിലൂടെ. ..ഇടിവെട്ടി ഉഗ്രതാളത്തില്‍ ഭൂമിയെ മര്‍ദ്ദിക്കുന്ന മഴ..( ഒരു കുടിയന്‍ ഭാര്യയെ ചാന്വുന്ന പോലെ) അതി ലളിതമായ് വസുധയെ ഉമ്മവെക്കുന്ന ചാറ്റല്‍ മഴ ( നോവരുതേ എന്നു നിനച്ച് കാമുകിക്കു കൊടുക്കുന്ന ചെറു ചുംന്വനം പോലെ..)രാത്രിയില്‍ മൂടിപ്പുതച്ചു കിടക്കുന്വോള്‍ കാതില്‍ കിന്നാരമാകുന്ന മഴ...കണ്ണു മിഴിച്ച് ആകാശത്തിലേക്കു നോക്കി നോക്കി നില്‍ക്കേ മിഴിയും മനസ്സും നിറക്കുന്ന കുളിര്‍ മഴ...അവളോട് ചേര്‍ന്നു നടന്നപ്പോ ഞാന്‍ വിചാരിച്ചു ഒരു മഴ പെയ്തിരുന്നു എങ്കില്‍....ഒരു പാട് കൊതിച്ചു..അപ്പോ മാനത്തു നിന്നും വല്യഭാവത്തില്‍ മൂന്നാലു തുള്ളികള്‍..നീയൊന്നു പെയ്യൂ മഴപ്പെണ്ണേ എന്ന് മനസ്സുരുകി വിളിച്ചിട്ടും ആ അഹങ്കാരി വന്നില്ലാ....അവള്‍ അപ്പോ എന്നെ നോക്കി കൊല്ലുന്ന ഒരു ചിരി ചിരിച്ചു...അവളും മഴയും കൂട്ടാന്ന് പിന്നെയാ ഞാന്‍ അറിഞ്ഞേ.. അതിനു ഞാന്‍ അവളോട് കലഹിച്ചപ്പോള്‍ അവള്‍ പറയാ..".നിന്റെ മഴ ഞാന്‍ അല്ലേ..."? എന്നു.

5 comments:

ജോഷി രവി said...

നന്നായിട്ടുണ്ട്‌, 3 വര്‍ഷങ്ങളായി മരുഭൂമിയില്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടൊ മാത്രം പ്രാവശ്യം പെയ്യുന്ന മഴയില്‍ മനസ്സ്‌ നിറഞ്ഞു നനഞ്ഞ്‌ പനി പിടിക്കുന്നു, ഇതൊക്കെ വായിക്കുമ്പോള്‍ തിമിര്‍ത്ത്‌ പെയ്യുന്ന വര്‍ഷകാലത്തില്‍ അവളോടൊപ്പമൊന്ന് മഴയിലലിയാന്‍ കൊതിച്ചു പോകുന്നു... അവള്‍ എന്നുദ്ദേശിച്ചത്‌ എണ്റ്റെ കൂട്ടുകാരിയെ ആണു കേട്ടോ.. മനോജിണ്റ്റെ വരികളിലെ അവള്‍ അല്ല...

ശ്രീ said...

നന്നായി എഴുതിയിരിക്കുന്നു.
:)

നാടോടി said...

kollam

കാവലാന്‍ said...

മഴയോട്ചേര്‍ന്ന പ്രണയത്തിന് എത്ര ഭാവങ്ങളാണ്!. നന്നായ്രിരിക്കുന്നു.

നിരക്ഷരൻ said...

ഒരു പെരുമഴ കൊണ്ടതുപോലെ.