Sunday, December 16, 2007

പോടാ ചെക്കാ, ഞാന്‍ അതു പറയില്ലാ

"ഇവിടെ ഉണ്ണിയേശുവാ..വാ നമുക്കു പ്രാര്‍ത്ഥിക്കാം."" ഇല്ല നീ തനിയെ പോയിട്ടുവാ ഞാനീ മാഞ്ചോട്ടില്‍ ഇരിക്കാം" "വാടാ സാറെ ദൈവത്തിന്റെ അടുത്താ നിന്റെ ഒരു ജാഡാ.!" അവള്‍ കൈയില്‍ പിടിച്ചു വലിച്ചു, ആരൊക്കയോ ശ്രദ്ധിക്കുന്നൂ എന്നു തോന്നിയപ്പോള്‍ ഞാന്‍ അനുസരണയോടെ അവളോടോപ്പം നടന്നു. അള്‍ത്താരക്കു മുന്നില്‍ അവള്‍ മുട്ടുകുത്തി നിന്നു. ഞാന്‍ അവളെ നോക്കിപിന്നിലെ ബെഞ്ചിലിരുന്നു. എത്ര വേഗത്തിലാണവള്‍ ധ്യാനത്തില്‍ അലിഞ്ഞതു. നീല ചൂരീദാറിന്റെ ഷോളാല്‍ അവള്‍ തലമൂടിയിരുന്നു. കുറച്ചു സമയം കഴിഞ്ഞു അടുത്തുവന്ന അവളുടെ ശാന്തമായ മുഖത്തേക്കു ഞാന്‍ നിര്‍ന്നിമേഷനായ് നോക്കി നിന്നു. അതു കണ്ട് അവളില്‍ ഒരു പുഞ്ചിരി പൂത്തൂ.."വന്നേ..."അവള്‍ ആനാം വെള്ളം വിരലാല്‍ നനച്ച് എന്റെ നെറ്റിയില്‍ കുരിശുവരച്ചു. നെറ്റിയിലെ കുളിര്‍മ മനസ്സിലും നിറഞ്ഞപോലെ...."നീ എന്തുവാ നിന്റെ ദൈവത്തോട് പറഞ്ഞേ.?" "പോടാ ചെക്കാ, ഞാന്‍ അതു പറയില്ലാ ഞാനതു പറയത്തേ ഇല്ലാ.." ".അതു ശരി ഇപ്പോ എനിക്കു മനസ്സിലായീ."...അവള്‍ ഒന്നും പറയാതെ മുഖം തിരിച്ചു...ഞാന്‍ കാണാതെ ചിരിക്കാന്‍.

8 comments:

നിരക്ഷരൻ said...

ഒരുദിവസം അവള്‍ പറയും .
പക്ഷേ, അന്ന്‌, കേള്‍ക്കാന്‍ ഒരു രസവുമുണ്ടാകില്ല.

Areekkodan | അരീക്കോടന്‍ said...

???

ഏ.ആര്‍. നജീം said...

കൊള്ളാം...
ഒരു കുസൃതി മനോഹരമായി പറഞ്ഞിരിക്കുന്നു

നവരുചിയന്‍ said...

പെണ്ണിന്റെ ചിരിക്ക് ഒരായിരം അര്‍ഥങ്ങള്‍ ഉണ്ട് . പറ്റിക്കപെടും ...

ദിലീപ് വിശ്വനാഥ് said...

വായിച്ചപ്പോള്‍ എന്തോ ഒരു ഇത്.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആ ചിരിയില്‍ എന്തോ ഒരു ...

മഴവില്ലും മയില്‍‌പീലിയും said...

ഹിഹി..എനിക്കു മനസ്സിലായി എന്താ പറഞ്ഞതു എന്ന

Kichu $ Chinnu | കിച്ചു $ ചിന്നു said...

നന്നായിരിക്കുന്നു... small and beautiful
അനുഭവം എഴുതിയതാണെന്ന് തോന്നിച്ചു...

tru to remove this word verification